KeralaLatest NewsNews

നടീനടന്‍മാരുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് കോടതിയില്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഹര്‍ജി സമര്‍പിച്ചത്. താരങ്ങളുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും വിഷയത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

കേസിലെ കുറ്റപത്രം പോലീസ് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ കോടതി ഇന്ന് വിധി പറയും.കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് കുറ്റപത്രം ചോര്‍ന്നു എന്നും അതിന് പിന്നില്‍ പോലീസാണെന്നുമാണ് ദിലീപിന്റെ പരാതി.ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ദിലീപ് തന്നെയാകും കുറ്റപത്രം ചോര്‍ത്തിയതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button