അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം എത്ര പറഞ്ഞാലും മതിയാവില്ല. കാരണം സ്വന്തം ചോരയില്‍ ഒരു കുഞ്ഞ് ജനിക്കുകയെന്നത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ അമ്മയാകുന്നതിന്റെ സന്തോഷത്തിനൊപ്പം മറ്റൊരു അത്ഭുതം കൂടി ബെക്കിയെന്ന യുവതിയ്ക്ക് അനുഭവിക്കാനുണ്ട്. ഒറ്റ പ്രസവത്തില്‍ ജനിക്കാന്‍ കാത്തിരിക്കുന്നത് മൂന്നു കുട്ടികളാണ്. ഡോക്ടര്‍മാര്‍ ആ വാര്‍ത്ത പറയുമ്പോള്‍ 23 വയസ്സുകാരി ബെക്കി ജോ അലന്‍ സന്തോഷം കൊണ്ട് മതിമറിയുകയായിരുന്നു.
ഇടയില്ലാത്ത അത്ഭുതം. മൂന്നു കുട്ടികളും അസാധാരണമായ രീതിയില്‍ സാദ്യശ്യമുള്ളവര്‍. ലക്ഷക്കണക്കിനു കുട്ടികള്‍ ജനിക്കുമ്പോള്‍പോലും സംഭവിക്കാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാദൃശ്യമാണിത്. കാരണം ഒരു ഭ്രൂണം ഒരു തവണ രണ്ടായി മുറിയുമ്പോഴാണ് സമാനഇരട്ടകളുണ്ടാകുന്നത്. എല്ലാ ഗര്‍ഭങ്ങളിലും അതു സംഭവിക്കുന്നില്ലെന്ന് അറിയാവുന്നതാണല്ലോ? അപ്രകാരം ഭ്രൂണം ഒരു തവണ മുറിയുന്നതുതന്നെ അപൂര്‍വമാണ്. അപ്പോള്‍ സമാനമുഖമുള്ള മൂന്നുകുഞ്ഞുങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഒരു ഭ്രൂണം രണ്ട് തവണ മുറിഞ്ഞ് മൂന്നു ഖണ്ഡങ്ങളാകണം.
ബെക്കി ജോ അലന്‍-ലിയാം ടേര്‍ണി ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്, ഇന്ത്യാന. രണ്ടു വര്‍ഷം മുമ്പ് ഇന്ത്യാനയോട് മാതാപിതാക്കള്‍ ആ സന്തോഷം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനു തൊട്ടടുത്തു താമസിക്കുന്ന ബെക്കിയും ലിയാമും കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഗ്രഹിച്ചിരുന്നു. പക്ഷേ ഒറ്റപ്രസവത്തില്‍ മൂന്നു കുട്ടികള്‍ എന്നത് അവരുടെ സ്വപ്‌നമായിരുന്നു. അള്‍ട്രാ സൗണ്ട് സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ടപ്പോള്‍ മാത്രമാണ് അവര്‍ ആ വാര്‍ത്ത മനസ്സിലാക്കിയതും വിശ്വസിച്ചതും.
Post Your Comments