ന്യൂഡൽഹി: സച്ചിൻ തെൻഡുൽക്കറിന്റെ ആദ്യത്തെ പ്രസംഗം തടസപ്പെടുത്തി കോൺഗ്രസിന്റെ മുദ്രാവാക്യം. സച്ചിൻ പ്രസംഗിക്കാനായി എഴുനേറ്റപ്പോഴാണ് കോൺഗ്രസിന്റെ ബഹളം. പ്രധാനമന്ത്രി മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് സഭ ചേർന്ന അന്ന് മുതൽ കോൺഗ്രസ് തടസപ്പെടുത്തുകയാണ്.
രണ്ടിന് സഭ ചേര്‍ന്നപ്പോള്‍ രാജ്യത്ത് സ്പോര്‍ട്സിന്റെ ഭാവി എന്ന വിഷയത്തില്‍ ഹ്രസ്വചര്‍ച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കാന്‍ നോമിനേറ്റഡ് അംഗമായ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് പ്രതിഷേധത്താല്‍ തുടരാനായില്ല. അഞ്ചുവര്‍ഷമായി എംപിയാണെങ്കിലും വല്ലപ്പോഴും മാത്രം സഭയിലെത്തുന്ന സച്ചിന്റെ കന്നിപ്രസംഗമായിരുന്നു വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്.
പ്രധാനപ്പെട്ട വിഷയമാണ് സച്ചിന്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നതെന്നും രാജ്യമാകെ ആദരിക്കുന്ന അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭ്യര്‍ഥിച്ചു. എന്നാല്‍, പ്രതിഷേധത്തില്‍നിന്ന് പിന്‍വാങ്ങാന്‍ കോണ്‍ഗ്രസ് കൂട്ടാക്കിയില്ല.
രാജ്യ സഭ ചെയർമാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു സച്ചിന്റെ സംസാരത്തിന്റെ പ്രസംഗത്തിന്റെ പ്രസക്തി പ്രതിപക്ഷത്തിനെ ഓർമ്മപ്പെടുത്തുകയും ഇതെല്ലം രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ടെന്നും പറയുകയും ചെയ്‌തെങ്കിലും മുദ്രാവാക്യം വിളി തുടരുകയായിരുന്നു.
വീഡിയോ കാണാം:
Post Your Comments