മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്ര നേട്ടം. ദേശീയ സൂചിക നിഫ്റ്റിയാണ് പുതിയ റെക്കോര്‍ഡിലെത്തിയത്. നിഫ്റ്റി 52.70 പോയിന്റ് ഉയര്‍ന്ന് 10,493ല്‍ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച വ്യാപാരത്തിനിടെ നിഫ്റ്റി 10,500 പോയിന്റില്‍ എത്തുകയായിരുന്നു. ബോംബെ സൂചിക സെന്‍സെക്‌സ് 184.02 പോയിന്റ് ഉയര്‍ന്ന് 33,940 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒ.എന്‍.ജി.സി, ടി.സി.എസ്, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ് എന്നീ ഓഹരികളെല്ലാം നേട്ടം രേഖപ്പെടുത്തി. ഇവയുടെ വില 1.7 മുതല്‍ 2.9 ശതമാനം വരെ ഉയര്‍ന്നു. അമേരിക്കയില്‍ പുറംജോലി കരാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അസെഞ്ച്വര്‍ എന്ന കമ്പനിക്ക് ഭാവിയില്‍ നേട്ടമുണ്ടാകുമെന്ന പ്രവചനവും ഐ.ടി ഓഹരികളുടെ വില ഉയരുന്നതിന് കാരണമായി. കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍.
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച മികച്ച റിപ്പോര്‍ട്ട്, യു.എസിലെ നികുതി പരിഷ്‌കാരം എന്നിവ ആഗോളവിപണികളെ സ്വാധീനിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഏഷ്യന്‍ വിപണിയിലും ഉണ്ടായി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയവും വിപണിക്ക് നിര്‍ണായകമായി.
Post Your Comments