Latest NewsNewsIndia

ഇന്ത്യയിലെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ മലയാളി സാന്നിധ്യവും

ന്യൂഡല്‍ഹി: സേവനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവന്നു.പട്ടികയിൽ മലയാളി സാന്നിധ്യവും.ടോപ് 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് എന്‍ നായരാണ് ആദ്യം. കോഴിക്കോട് കളക്ടറായിരിക്കെ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പേരിലാണ് കളക്ടര്‍ ബ്രോ എന്ന് വിളിപ്പേരുള്ള പ്രശാന്തിനെ ബെറ്റര്‍ ഇന്ത്യ ഒന്നാമത് ആക്കിയിരിക്കുന്നത്.

ദ് ബെറ്റര്‍ ഇന്ത്യ എന്ന സ്വതന്ത്ര വെബ്‌സൈറ്റിലൂടെയാണ്. പുതിയ ആശയങ്ങളുമായി ആത്മസമര്‍പ്പണത്തോടെ ജോലിചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയെ മാറ്റത്തിന്റെ പാതയില്‍ നയിക്കുകയാണെന്ന് ബെറ്റര്‍ ഇന്ത്യ അവരുടെ പട്ടികയില്‍ പറയുന്നു.

പ്രശാന്ത് നടപ്പാക്കിയ, കംപാഷനേറ്റ് കോഴിക്കോട്, ഓപ്പറേഷന്‍ സുലൈമാനി,തേരേ മേരെ ബീച്ച് മേം, യോ അപ്പൂപ്പാ തുടങ്ങിയ ജനോപകാര പദ്ധതികളെക്കുറിച്ച് കുറിപ്പില്‍ പരാമര്‍ശമുണ്ട്.കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ച് മാസം കൊണ്ട് കണ്ണൂരിനെ പ്ലാസ്റ്റിക് ഫ്രീ ജില്ലയായി പ്രഖ്യാപിക്കാനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചതാണ് മീര്‍ മുഹമ്മദിന് സഹായകരമായത്. ഹാന്‍ഡ്‌ലൂം ഉത്പന്നങ്ങള്‍ക്ക് പ്രചാരണം നല്‍കിയതും കൈത്തറിക്ക് ഉണര്‍വ് നല്‍കിയതും മീറിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.

ഒഡീഷയിലെ ന്യുവാപഡ ജില്ലാ കളക്ടര്‍ പോമോ ടുഡു, രാജസ്ഥാനില്‍നിന്നുള്ള സുരേന്ദ്രസിംഗ് സോളങ്കി, മധ്യപ്രദേശില്‍നിന്നുള്ള പരികപന്‍ഡ്‌ല നരഹരി, തെലങ്കാനയില്‍നിന്നുള്ള ഭാരതി ഹൊള്ളിക്കേരി, ആന്ധ്രാപ്രദേശില്‍നിന്നുള്ള പി.എസ്. പ്രദ്യുംനാ, ഛത്തീസ്ഗഡില്‍നിന്നുള്ള സൗരഭ് കുമാര്‍, തെലങ്കാനയില്‍നിന്നുള്ള റൊണാള്‍ഡ് റോസ്, തമിഴ്‌നാട്ടില്‍നിന്നുള്ള രോഹിണി ആര്‍. ഭജിബാക്ക്രെ എന്നിവരും പട്ടികയിലുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button