ന്യൂഡല്‍ഹി: 2020 ഓടെ രാജ്യത്ത് 10 കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നീതി അയോഗ് ചെയര്‍മാന്‍ അനില്‍ ശ്രീവാസ്തവ വ്യക്തമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയ്ക്കുളള നിരവധി പദ്ധതികളും രാജ്യത്ത് നിക്ഷേപ അവസരങ്ങള്‍ ഉയര്‍ത്തുന്നതിനുളള ശ്രമങ്ങളും കേന്ദ്രസർക്കാർ നടത്തുന്നുണ്ട്.
2020 ആകുമ്പോഴേക്കും രാജ്യം ഇറക്കുമതി രഹിതമാക്കാനാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യം. ഇലക്ട്രോണിക് ഉത്പന്ന നിര്‍മ്മാണങ്ങള്‍ക്കും കൂടുതൽ പ്രോത്സാഹനം നൽകുമെന്നും അനില്‍ ശ്രീവാസ്തവ പറയുകയുണ്ടായി.
Post Your Comments