Latest NewsNewsIndia

കേന്ദ്ര സാഹിത്യ അക്കാദമിയുടെ രണ്ടു മലയാളം അവാർഡുകളും അക്കാദമി ഉപദേശക സമിതി അംഗങ്ങൾക്ക് തന്നെ

തിരുവനന്തപുരം : കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം അവാർഡുകൾ നേടിയ രണ്ടു പേരും സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതിയിലെ അംഗങ്ങൾ. 2017 ഡിസംബറിൽ ൽ കാലാവധി അവസാനിക്കുന്ന സമിതിയിലെ അംഗങ്ങളായ കെ പി രാമനുണ്ണിക്കും കെ എസ് വെങ്കിടാചലത്തിനുമാണ് കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുൻപ് അവാർഡ് ലഭിച്ചത്. കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലും കെ എസ് വെങ്കിടാചലത്തിന്റെ അഗ്രഹാരത്തിലെ പൂച്ച എന്ന വിവർത്തനവുമാണ് അവാർഡിന് അർഹമായത് .

സാഹിത്യ അക്കാദമി അവാർഡിന് കെ പി രാമനുണ്ണിയെ തെരഞ്ഞെടുത്ത ജൂറിമാർ ഡോ. അജയപുരം ജ്യോതിഷ് കുമാർ,  ഡോ. എൻ അനിൽ കുമാർ , ഡോ . പ്രഭാ വർമ്മ എന്നിവരാണ്. വിവർത്തനത്തിന് കെ എസ് വെങ്കിടാചലത്തെ തെരഞ്ഞെടുത്തത് ഡോ. കെ ജി പൗലോസ്,  ഡോ . എം .ഡി രാധിക , ഡോ. പി പി ശ്രീധരനുണ്ണി എന്നിവരാണ്. സ്വയം ഭരണ ബോഡിയായ കേന്ദ്രസാഹിത്യ അക്കാദമിയിലെ മലയാളം ഉപദേശക സമിതി അംഗങ്ങളാണ് മലയാളം അവാർഡ് തീരുമാനിക്കുന്ന ജൂറിമാരെ നിർദ്ദേശിക്കുക.

ഈ ജൂറിമാരാണ് അവാർഡ് തീരുമാനിക്കുന്നത്. ഈ ജൂറീ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് മലയാളം ഉപദേശക സമിതി തന്നെ ആകുമ്പോൾ സമിതിയിലുള്ള അംഗങ്ങളെ തന്നെ അവാർഡിന് തെരഞ്ഞെടുത്തത് ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button