അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു. വിജയ് രൂപാണിക്കാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി നറുക്ക് വീണു. നിഥിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും. രൂപാണിയെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്. യോഗത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിയാണ് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ തെരഞ്ഞെടുത്ത വിവരം അറിയിച്ചത്.
മുൻപേ തന്നെ വിജയ് രൂപാണി തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിനുള്ള പ്രവൃത്തി പരിചയവും അദ്ദേഹത്തിന് മുന്‍ഗണന ലഭിക്കുന്നതിന് സഹായകമായി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേട്ടെങ്കിലും രൂപാനിക്ക് തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Post Your Comments