Latest NewsKeralaNews

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ടെലഗ്രാം ആപ്പ് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ : ഇയാളുടെ ഗ്രൂപ്പുകളിൽ പ്രവാസികളടക്കം പ്രമുഖർ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ടെലഗ്രാം ആപ്പ് വഴി പ്രചരിപ്പിച്ച യുവാവിനെ  പിടികൂടിയപ്പോള്‍ ഇയാള്‍ പറഞ്ഞത് മാനസിക സന്തോഷത്തിനായി താന്‍ ഇത് ചെയ്തു എന്നാണ്. വണ്ടൂര്‍ തിരുവാലി പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി(25) ആണ് അറസ്റ്റിലായത്. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി മനോജ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡി.വൈ.എസ്പി എംപി മോഹനചന്ദ്രനും സംഘവും അറസ്റ്റുചെയതത്.

സ്മാര്‍ട്ട് ഫോണില്‍ സോഷ്യല്‍ മീഡിയ ആപ്പായ ‘ടെലഗ്രാം’ ഇന്‍സ്റ്റാള്‍ ചെയ്താണ് പ്രതി വ്യാപകമായ രീതിയില്‍ കുട്ടികളുടേതടക്കമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നത്. കുട്ടികളടക്കമുള്ളവരുടെ അശ്ലീല ദൃശ്യങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് കണ്ടത്തിയ സൈബര്‍ഡോം ആണ് ഇയാൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. ഇയാളില്‍ നിന്നുംമൊബൈല്‍ ഫോണും, മെമ്മറികാര്‍ഡുള്‍പെടെയുള്ളമറ്റുപകരണങ്ങളും പിടിച്ചെടുത്തു.

ടെലഗ്രാം ആപ്പില്‍ പൂമ്പാറ്റ, നാടന്‍ തുണ്ട്, ഗേ സെക്സ് ഇഷ്ടപെടുന്നവര്‍ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലൂടെയാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, ലൈംഗിക ചേഷ്ടകളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. ഇയാൾ സ്വകാര്യ സ്ഥാപനത്തില്‍ സി.എം.എക്ക് പഠിക്കുകയാണ്.  കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലുള്ളവരും വിദേശ മലയാളികളടക്കമുള്ളവരും ഇയാളുടെ ഗ്രൂപ്പില്‍ അംഗങ്ങളാണ്. സാമ്പത്തിക ലാഭത്തിനു വേണ്ടിയാണോ ചെയ്തതെന്നും അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button