Latest NewsNewsIndia

2017 ൽ ആളുകൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ഇതാണ്

2017 ഏറ്റവും കൂടുതൽ ആൾക്കാർ ഓർഡർ ചെയ്ത ഭക്ഷണം ചിക്കൻ ബിരിയാണി. സ്വിഗ്ഗി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കാൻ ഇഷ്ടപെട്ടത് ചിക്കൻ ബിരിയാണിയാണെന്ന് പഠനത്തിൽ പറയുന്നു. മുംബൈ, ഡൽഹി-എൻസിആർ, ഹൈദരാബാദ്, ബംഗളുരു, പുണെ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ ഏഴ് നഗരങ്ങളിൽ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്.

മസാല ദോസ, ബട്ടണർനാൻ, തണ്ടൂർ റൊട്ടി, പനീർ ബട്ടർ മസാല എന്നിവയാണ് ബാക്കി 5 സ്ഥാനങ്ങളിലായി ഉള്ളത്. പക്ഷെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ പിസയ്ക്ക് ഇടം ഇല്ല. പക്ഷെ പിസയാണ് ഏറ്റവും കൂടുതൽ ആൾക്കാർ തിരഞ്ഞ ഐറ്റം. ബർഗറുകൾ, ചിക്കൻ, കേക്കുകൾ, മോമോസ് എന്നിവയാണ് ഏറ്റവും കൂടുതൽ ആൾക്കാർ തിരഞ്ഞ മറ്റു ഭക്ഷ്യ വസ്തുക്കൾ.

പഠനത്തിൽ നിന്ന് മറ്റൊരു കാര്യവും കൂടി വ്യക്തമാണ്. ഏറ്റവും കൂടുതൽ ആൾക്കാർ ഭക്ഷണം ഓർഡർ ചെയ്തത് ഓൺലൈൻ വഴിയാണ്. ആൾക്കാർ കൂടുതലും ഓൺലൈൻ സൈറ്റിനെ ആശ്രയിക്കാൻ തുടങ്ങിയെന്ന് പഠനത്തിൽ നിന്ന് വ്യക്തമാകുന്നു.

shortlink

Post Your Comments


Back to top button