Latest NewsNewsIndia

1.4 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍

ബെംഗളൂരു: 1.4 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍. ബെംഗളൂരു സര്‍ക്കാരാണ് സുപ്രധാന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബെംഗളൂരു നഗരത്തിലെ പ്രധാന പാതകളിലെ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരൊരുങ്ങുന്നത്. ഓരോ 100 മീറ്റര്‍ കൂടുമ്പോഴും ഒരു ക്യാമറ എന്ന അനുപതത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിലവിനായി 150 കോടി സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്.

ക്യാമറകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അഗ്നിശമനസേന, ആംബുലന്‍സ്, ദ്രുതകര്‍മ്മസേന എന്നിവയുടെ പ്രതിനിധികളും കണ്‍ട്രോള്‍ റൂമിലുണ്ടാകണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബന്ധപ്പെട്ട നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് തുടങ്ങിയ സേഫ് സിറ്റി പദ്ധതിയില്‍ പെടുത്തിയാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ബെംഗളൂരു കോര്‍പ്പറേഷന്റെ കീഴിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ നഗരത്തില്‍ സ്ഥാപിക്കാനിരുന്ന ക്യാമറകള്‍ക്ക് പുറമെയാണ് ഈ തീരുമാനം. കേന്ദ്രീകൃത സംവിധാനത്തിലൂടെ ക്യാമറാദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോലീസിനാണ് നല്‍കിയിട്ടുള്ളത്. 14,000 കിലോമീറ്റര്‍ ദൈര്‍ഘമുള്ള റോഡുകളുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button