ന്യൂഡൽഹി: ടുജി കേസില്‍ സിബിഐയെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി(എഎപി) രംഗത്ത്. ഏജന്‍സി മനഃപൂര്‍വ്വം കേസ് അട്ടിമറിക്കുകയായിരുന്നോ എന്നാണ് എഎപി ഉന്നയിച്ചത്. സിബിഐ മോദിയുടെ കെെയിലെ തത്തയാണെന്നും എഎപി കൂട്ടിച്ചേര്‍ത്തു. കേസില്‍ കോടതിമുമ്പാകെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നാണ് എഎപിയുടെ ആരോപണം.
‘രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ടുജി സ്പെക്‌ട്രം അഴിമതി. യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായ കേസാണത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കുറ്റവിമുക്തരും’, അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. സിബിഐ മനഃപൂര്‍വ്വം കേസ് ഒതുക്കിയതാണോ? ജനങ്ങള്‍ക്ക് കാരണമറിയണമെന്നും അദ്ദേഹം ചോദിച്ചു.
സിബിഐ കോടതിക്ക് മുമ്പാകെ ടുജി കേസിലെ എല്ലാവരും നിരപരാധികളാണെങ്കില്‍ പിന്നെ പ്രതികളാരാണ്?’ അശുതോഷ് ചോദിക്കുന്നു.ഇന്നലെയാണ് രാജ്യത്തെ പിടിച്ചുലച്ച ടുജി കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്.
Post Your Comments