ലോകത്തിലെ ഏറ്റവും ചെറിയ മൊബൈൽ ഫോൺ വിപണിയിലെത്തുന്നു. സാൻകോ ടിനി ടി1 യാണ് വരുന്നത്. മൊബൈൽ ക്യാംപയിന്റെ ഭാഗമായി കിക്ക്സ്റ്റാർട്ടറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ടിനി ടി1 ഫോൺ ഫാബ്ലറ്റുകളും വലിയ സ്ക്രീൻ സ്മാർട്ട്ഫോണുകളും വരുന്നതിനു മുൻപെ ഉപയോഗിച്ചിരുന്ന ഫീച്ചർ ഫോണുകൾക്ക് സമാനമാണ്. ഇത്കോൾ, ടെക്സ്റ്റിങ് എന്നീ സേവനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കാനാകുക.
ഒരു നാണയത്തെക്കാളും കൈവിരലിനേക്കാളും ചെറുതാണ് സാൻകോ ടിനി ടി1 ഫോൺ. ‘ടോക് ആൻഡ് ടെക്സ്റ്റ് മൊബൈൽ ഫോണ്’ ആയാണ് ആൽഫാന്യൂമെറിക് കീബോർഡുള്ള ടിനി ടി1 ഫോൺ കമ്പനി തന്നെ ബ്രാൻഡ് ചെയ്യുന്നത്. ഫോണിന് 46.7x21x12mm അളവുകളും 13 ഗ്രാം തൂക്കവുമുണ്ട്.
സിംഗിൾ നാനോ സിം മാത്രമാണ് ഇതിൽ ഉപയോഗിക്കാനാകുക. 300 കോൺടാക്റ്റുകൾ വരെ ഫോൺബുക്കിൽ സൂക്ഷിക്കാനാകും. 32 എംബി സംഭരണശേഷിയുള്ള ഫോണിൽ 50 എസ്എംഎസ് സന്ദേശങ്ങൾ സൂക്ഷിക്കാം. കോൾ ലോഗിൽ അവസാന 50 ഇൻകമിങ് / ഔട്ട്ഗോയിങ് നമ്പറുകൾ എന്നിവയും കാണിക്കും. ടിനി ടി1 ഫോണിൽ മീഡിയടെക്ക് MTK6261D മദർബോർഡും 32 എംബി റാമുണ്ട്. 200mAh ബാറ്ററി, 0.49 ഇഞ്ച് OLED (32×64 പിക്സൽ) ഡിസ്പ്ലെ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
Post Your Comments