തിരുവനന്തപുരം: അയല്‍വാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന കേസിൽ കുടുങ്ങിയ യുവ എഞ്ചിനീയര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണവുമായി രംഗത്ത്. ആര്‍ എസ് എസുകാരനെന്ന് മനസ്സിലായ തന്നെ പൊലീസുകാര്‍ കേസില്‍ കുടുക്കിയതാണെന്നും മിഥുന്‍ രാജ് വിശദീകരിക്കുന്നു. മൊബൈൽ കളവു പോയകാര്യവും പോലീസിൽ അറിയിച്ചിരുന്നിട്ടും തന്നെ ക്രൂശിക്കാനാണ് പോലീസ് ശ്രമിച്ചതെന്നാണ് മിഥുൻ രാജിന്റെ ആരോപണം.
ഫെയ്സ് ബുക്ക് ലൈവിലൂടേയും മിഥുന്‍ രാജ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സിപിഎം നേതാക്കളും ദേശാഭിമാനിയും ചേര്‍ന്നൊരുക്കിയ കെണിയാണിതെന്ന് മിഥുന്‍ ഫെയ്സ് ബുക്ക് ലൈവില്‍ വിശദീകരിക്കുന്നു.അയല്‍വാസിയുടെ വീട്ടിലെ കുളിമുറിക്ക് സമീപം ഇയാളെ കണ്ട യുവതി ഭര്‍ത്താവിനെ വിവരമറിയച്ചതോടെയാണ് പിടിയിലായതെന്നായിരുന്നു വാര്‍ത്ത. കുളിക്കാനായി യുവതി കുളിമുറിയിലേക്ക് കയറുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ജനലരികില്‍ പതുങ്ങി നില്‍ക്കുന്നത് അവര്‍ക്ക് മനസ്സിലായിരുന്നു. ജനലരികില്‍ ഒരു നിഴല്‍ കണ്ടതും യുവതി അത് ഭര്‍ത്താവിനോട് പറഞ്ഞു.
പിന്നാലെ ഭര്‍ത്താവ് കുളിമുറിയില്‍ കയറുകയും കുളിക്കുന്നത് പോലെ വെള്ളം കോരി ഒഴിക്കുന്നതായി കാണിക്കുകയും ചെയ്തു. ഈ ശബ്ദദം കേട്ട മിഥുന്‍രാജ് സ്ത്രീയാണ് കുളിക്കുന്നതെന്ന് കരുതി തന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ക്യാമറ ഓണാക്കി ജനലിന്റെ വിടവിലൂടെ വെയ്ക്കുകയായിരുന്നു.ഈ സമയത്ത് തന്നെ യുവതിയുടെ ഭര്‍ത്താവ് ആ മൊബൈല്‍ ഫോണ്‍ പിടികൂടുകയായിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടെന്ന മനസ്സിലായ മിഥുന്‍ ഉടനെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നായിരുന്നു ആദ്യം ലഭിച്ച വാർത്തകൾ.റിമാന്‍ഡ് പ്രതിയെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ മിഥുൻരാജിന്റെ വിശദീകരണം ഇങ്ങനെ ,
ഞാന്‍ എന്റെ വീട്ടിലുണ്ട്. വെള്ളിയാഴ്ച രാത്രി ഫുഡ് കഴിക്കാന്‍ പോയപ്പോള്‍ മൊബൈല്‍ നഷ്ടമായി. അത് എന്റെ കസിന്റെ മൊബൈലില്‍ നിന്ന് പൊലീസിനെ അറിയിച്ചു. അടുത്ത ദിവസം ഒരാള്‍ മൊബൈല്‍ കൊണ്ടു തന്നെവെന്ന് അറിയിച്ച് പൊലീസ് വിളിച്ചു. അവിടെ ചെന്നപ്പോള്‍ പൊലീസ് അസോസിയേഷന്‍ ഭാരവാഹികളാണ് ഉണ്ടായിരുന്നത്. മൊബൈല്‍ കൈപ്പറ്റാന്‍ ചെന്ന എന്നെ പിടിച്ചിരുത്തി. മൊബൈലും എഫ് ബിയും പരിശോധിച്ചപ്പോള്‍ ഞാന്‍ ആര്‍ എസ് എസുകാരനെന്ന് വ്യക്തമായി. ഇതോടെ പൊലീസിലെ സിപിഎമ്മുകാരും നേതാക്കളും ചേര്‍ന്ന് ചമച്ച കഥയാണ് ഇത്. ഇതില്‍ ഞാന്‍ പെടുകയായിരുന്നു.
വീഡിയോ കാണാം:
Post Your Comments