ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഭിക്ഷയാചിച്ചു കഴിഞ്ഞിരുന്ന വൃത്തിഹീനമായ അവസ്ഥയില്‍ കണ്ടെത്തിയ വൃദ്ധന്‍ ബാങ്കില്‍ ഒരു കോടിയിലധികം സ്ഥിര നിക്ഷേപമുള്ള തമിഴ്നാട്ടുകാരന്‍ എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന വൃദ്ധയാചകനെ സംരക്ഷിക്കാനായി പിടിച്ച ആംഗ്രൂം സ്കൂളിലെ സ്വാമി ഭാസ്ക്കര്‍ സ്വരൂപ് ജി യുടെ കണ്ണില്‍പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഇയാളെ പിടിച്ചുകൊണ്ടു വന്ന ശേഷം കുളിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രത്തിനുള്ളില്‍ നിന്നും ആധാര്‍ കാര്‍ഡും 1,06,92,731 രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ പേപ്പറുകളും കണ്ടെത്തുകയായിരുന്നു. ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് തമിഴ്നാട്ടില്‍ നിന്നുള്ള വമ്പന്‍ ബിസിനസുകാരനാണ് യാചകനെന്ന സത്യം ആള്‍ക്കാര്‍ അറിഞ്ഞത്. പിന്നീട് ഇയാളോട് ചോദിച്ചറിഞ്ഞ വിവരം വെച്ച് സ്വാമി ഇയാളുടെ വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് മകള്‍ വന്ന് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
ഡിസംബര്‍ 13 ന് തന്റെ സ്കൂളില്‍ ഭക്ഷണം അന്വേഷിച്ച് വന്നപ്പോഴാണ് യാചകന്‍ സ്വാമിയുടെ കണ്ണില്‍ പെടുന്നത്. പിന്നീടായിരുന്നു സംഭവം വെളിയിൽ വന്നത്. ആധാറില്‍ നിന്നും ഇയാള്‍ മുത്തയ്യാ നാടാറാണെന്ന് തിരിച്ചറിഞ്ഞ സ്വാമി പിന്നീട് തിരുനെല്‍വേലിയിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. വീട്ടുകാരെ വിളിച്ച് വിവരം ഉറപ്പിച്ച ശേഷം പിന്നീട് മകള്‍ ഗീതയ്ക്കൊപ്പം പറഞ്ഞുവി്ടുകയായിരുന്നു.
ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലായിരുന്നു പിതാവിനെ നഷ്ടമായതെന്ന് മകള്‍ ഗീത പറഞ്ഞു. പിതാവ് വന്ന വഴി മറന്നു പോയെന്നും അവര്‍ പറഞ്ഞു. പിതാവിനെ വീണ്ടും കുടുംബവുമായി കൂട്ടിമുട്ടിച്ചതില്‍ സ്വാമിക്കും ആശ്രമത്തിലെ മറ്റുള്ളവര്‍ക്കും നന്ദി പറയാനും അവര്‍ മടിച്ചില്ല.
Post Your Comments