Latest NewsCinemaNews

പിറന്നാൾ ദിനത്തിൽ താരദമ്പതികളുടെ മകന് സമ്മാനമായി ലഭിച്ചത് ഒരു കുഞ്ഞു വനം

സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകൻ തൈമൂറിന് ലഭിച്ച പിറന്നാൾ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഒന്നാം പിറന്നാളിന് ഒരു കുഞ്ഞുവനമാണ് ഈ കുഞ്ഞ് സെലിബ്രിറ്റിക്ക് സമ്മാനമായി കിട്ടിയിരിക്കുകന്നത്. കരീനയുടെ ന്യൂട്രീഷനിസ്റ്റ് രുജുത ദിവാകര്‍ ആണ് തൈമുറിന് പിറന്നാള്‍ സമ്മാനമായി ഒരു കുഞ്ഞു വനം സമ്മാനിച്ചത്. പ്ലാവ്, നെല്ലി, ഞാവല്‍, വാഴ, പപ്പായ തുടങ്ങി നിരവധി ഫലവൃക്ഷങ്ങളാണ് ഈ വനത്തിലുള്ളത്.

തൈമൂര്‍ അലിഖാന്‍ പട്ടൗഡി ഫോറസ്റ്റ് എന്നാണ് വനത്തിന്റെ പേര്. ബോംബൈയുടെ അതിര്‍ത്തി പ്രദേശത്തുള്ള സൊനേവ് ഗ്രാമത്തിലാണ് ഈ വനം. ഹരിയാനയിലെ പട്ടൗഡി പാലസില്‍ വെച്ച് കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങിലാണ് തൈമുറിന്റെ ഒന്നാം പിറന്നാളാഘോഷം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button