ഗോപാല്‍ഗഞ്ച്: ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി ബീഹാറിലെ ഗോപാല്‍ഗഞ്ചിലെ പഞ്ചസാര മില്ലിലായിരുന്നു അപകടം. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില തീവ ഗുരുതരമാണെന്ന് ആശുപത്രി സൂപ്രണ്ടന്റ് പറഞ്ഞു. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാൻ സാധ്യതയുണ്ട്.
മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുചായത്ത് കോട്ടില്‍ നിന്നുള്ള അര്ജുന് കുഷ്വഹ, ബാനി ഖജൂരിയിലെ കൃപ യാദവ്, പാദ്രുണയിലെ മുഹമ്മദ് ഷംസുദ്ദീന് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നിരവധി തൊഴിലാളികള്‍ മില്ലിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ബോയിലര്‍ ചൂടായതാണ് അപകടത്തിന് കാരണമെന്നും മില്ലിന്റെ ഉടമയെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.
Post Your Comments