Latest NewsNewsGulf

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സന്തോഷം നല്‍കുന്ന തീരുമാനവുമായി ഗള്‍ഫിലെ ഈ രാജ്യം

ഷാര്‍ജ: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. പുതിയ നിയമമനുസരിച്ച് ബിരുദധാരിയായ സര്‍ക്കാര്‍ ജീവനക്കാരനു 18,500 ദിര്‍ഹത്തില്‍ കുറയാത്ത തുക ശമ്പളമായി ലഭിക്കും. നേരെത്ത ഇതു പ്രതിമാസം 17,500 ദിര്‍ഹമായിരുന്നു. മൊത്തം ആറു ദശലക്ഷം ദിര്‍ഹത്തിന്റെ വര്‍ധനയാണ് വരുത്തിയത്.

2018 ജനുവരി ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ആറു വര്‍ഷം മാത്രമേ ഒരു ജീവനക്കാരനെ ഒരേ കേഡറില്‍ ജോലി ചെയാന്‍ അനുവദിക്കൂ. പിന്നീട് പ്രമോഷന്‍ നല്‍കണം.

ആദ്യ ഗ്രേഡിലുള്ളവര്‍ക്ക് 30,5000 ദിര്‍ഹമാണ് പ്രതിമാസ ശമ്പളം. അതില്‍ 21,375 അടിസ്ഥാന ശമ്പളവും ജീവനക്കാര്‍ക്കുള്ള അലവന്‍സ് 7,125 ദിര്‍ഹവുമായിരിക്കും.

ഫസ്റ്റ് ഗ്രേഡിലുള്ള ജീവനക്കാരന് മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇതില്‍ 2,000 ദിര്‍ഹം, ഒരു സാമൂഹ്യ ഇന്‍ക്രിമെന്റും, 600 ദിര്‍ഹം ശിശു അലവന്‍സ് (എല്ലാ ജീവനക്കാര്‍ക്കും), 300 ദിര്‍ഹം വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയും ലഭിക്കും.

രണ്ടാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് 286,500 ദിര്‍ഹം, മൂന്നാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് 26,500 ദിര്‍ഹം, നാലാം ഗ്രേഡിലുള്ളവര്‍ക്കു 25,000 ദിര്‍ഹം എന്നിവയും ലഭിക്കും.

shortlink

Post Your Comments


Back to top button