ലോകത്ത് ഏറ്റവും അധികം ആരാധകരുണ്ടായിരുന്ന സെലിബ്രിറ്റിയാണ് ബ്രിട്ടീഷ് രാജകുമാരി ഡയാന. തന്റെ ചിത്രം പകര്‍ത്താന്‍ മത്സരിച്ച് പിന്നാലെയെത്തിയ പപ്പരാസി ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് രക്ഷപെടാനുള്ള പാച്ചിലിനിടെയാണ് ഈജിപ്തുകാരനായ കാമുകനൊപ്പം കാര്‍ അപകടത്തില്‍ ഡയാന കൊല്ലപ്പെടുന്നത്. ഡയാന അണിയുന്ന വസ്ത്രം, ചെരുപ്പ്, കമ്മല്‍, മോതിരം, ലിപ്സ്റ്റിക്, മുടിയിലെ ക്ലിപ്പ് തുടങ്ങി ഡയാനയുമായി ബന്ധപ്പെട്ടതെല്ലാം എന്നും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
അത്തരത്തിൽ ഏറ്റവും കൂടുതൽ വാര്‍ത്തകളില്‍ നിറഞ്ഞ ഒന്നായിരുന്നു അവര്‍ ഉപയോഗിച്ചിരുന്ന ചെറിയ ഹാന്‍ഡ് ബാഗ്. ഡയാനയുടെ ആ ക്ലച്ച് ബാഗുകളെക്കുറിച്ചും യഥാര്‍ത്ഥത്തില്‍ ഡയാന അത് ഉപയോഗിച്ചിരുന്നത് എന്തിനുവേണ്ടിയായിരുന്നുവെന്നുമുള്ള രസകരമായ വിവരങ്ങള്‍ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തന്റെ കൈകള്‍ വിറയ്ക്കുന്നത് മറ്റുള്ളവരുടെ മുന്നില്‍ നിന്ന് മറച്ചുവയ്ക്കാനുള്ള ഉപാധിയായിരുന്നു ക്ലച്ച് ബാഗുകള്‍ എന്നായിരുന്നു മുൻപ് പുറത്തുവന്ന വാർത്തകൾ. എന്നാല്‍ കൈവിറയ്ക്കുന്നത് മറച്ചുവയ്ക്കാനുള്ള ഉപാധിയായി മാത്രമല്ല ക്ലച്ച് ബാഗുകൾ ഡയാന ഉപയോഗിച്ചിരുന്നതെന്ന് വെളിപ്പെടുത്തി പ്രശസ്ത ഫാഷന്‍ ഡിസൈനറായ സന്യ ഹിന്ഡ്മാര്ക്ക് എത്തിയിരുന്നു.
എല്ലാവരും കരുതുന്നതുപോലെ കൈവിറയ്ക്കാതിരിക്കാന് മാത്രമല്ല, തന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാന്‍ സൂഷ്മതയോടെ കാത്തിരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും തന്റെ മാറിട വിടവ് മറച്ചുപിടിക്കാനായാണ് പ്രധാനമായും ക്ലച്ച് ബാഗ് ഡയാന ഉപയോഗിച്ചിരുന്നതെന്നാണ് സന്യ ഹിന്ഡ്മാര്ക്ക് പറയുന്നത്. കാറില്‍ നിന്ന് ഇറങ്ങുന്ന വേളയിലുള്ള ഡയാനയുടെ ചിത്രങ്ങള്‍ തന്റെ ഈ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്നതാണെന്നും സന്യ പറയുന്നു.
Post Your Comments