Latest NewsNewsGulf

കുട്ടികള്‍ക്കു വേണ്ടി വ്യാപകമായി ഉപയോഗിക്കുന്ന ഈ ഉല്‍പന്നം തിരിച്ചുവിളിച്ചു

ദുബായ്: കുട്ടികള്‍ക്കു വേണ്ടി വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ഉല്‍പനം തിരിച്ചുവിളിച്ചു. ലക്‌റ്റൈല്‍സ് എന്ന ഡയറി ഉല്‍പന്നമാണ് തിരിച്ചുവിളിച്ചത്. യുഎഇയില്‍ നിന്നാണ് ലോകവ്യാപകമായി ഉപയോഗിക്കുന്ന ലക്‌റ്റൈല്‍സിന്റെ 720 ബാച്ചുകള്‍ തിരിച്ചുവിളിച്ചത്. ശിശുക്കള്‍ക്ക് നല്‍കുന്ന പോഷകാഹാര ഉല്‍പന്നമാണിത്. സുരക്ഷ, മുന്‍നിര്‍ത്തിയാണ് കമ്പനി ഇവ തിരിച്ചുവിളിച്ചത്

ഇതിന്റെ പേരില്‍ ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളെ ഞങ്ങളുടെ ആത്മാര്‍ത്ഥ ക്ഷമാപണം അറിയിക്കുന്നു. സ്ഥിതിഗതിയുടെ ഗൗരവത്തെക്കുറിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാം. ഇതു കാരണം ഉണ്ടാകുന്ന ഉത്കണ്ഠയും അസൗകര്യവും പൂര്‍ണ്ണമായി മനസ്സിലാക്കുന്നതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും സുരക്ഷ അതീവ പ്രധാനമാണ്. അതു കൊണ്ട് ദ്രുതഗതിയിലുള്ള നടപടികള്‍ സ്വീകരിച്ചതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഈ മാസം ഡിസംബര്‍ 1 നാണ് കമ്പനിയുടെ് ഫ്രഞ്ച് അധികൃതര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

 

shortlink

Post Your Comments


Back to top button