കുവൈറ്റ്: കുവൈറ്റിലും വാറ്റ് നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഏണസ്റ്റ് ആന്റ് യംഗും ഇന്‍വെസ്റ്റ്‌മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിലാണ് ജിസിസി രാജ്യങ്ങളില്‍ 2017 ഏപ്രില്‍ മാസം അംഗീകരിച്ച വാറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ വിശദീകരിച്ചത്.
സൗദി അറേബ്യയും യു.എ.ഇ.യും 2018 ജനവരി ഒന്നു മുതല്‍ വാറ്റ് പ്രാബല്യത്തില്‍ വരുത്തുമെന്നും സെമിനാറില്‍ വ്യക്തമാക്കിയിരുന്നു. ജിസിസി തലത്തില്‍ അംഗീകരിച്ച വാറ്റ് നിയമം പ്രാബല്യത്തിലാകണമെങ്കില്‍ കുവൈറ്റ് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമാണ്.
2018 മുതല്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 5 ശതമാനം വാറ്റ് ഏര്‍പ്പെടുത്തുന്നതിനാണ് ജിസിസി സംയുക്തമായി തീരുമാനിച്ചത്. കൂടാതെ 2018 ജനുവരിയില്‍ നികുതി പ്രാബല്യത്തില്‍ വരുത്തുന്നതിന് മറ്റ് ചില രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments