ന്യൂഡൽഹി ; ഭക്ഷണത്തിൽ വസ്ത്രത്തിലെ കുടുക്ക് ജെറ്റ് എയർവെയ്സ് യാത്രക്കാരന് 50,000 രൂപയുടെ നഷ്ടപരിഹാരം. 2014 ൽ ഡൽഹി-അഹമ്മദാബാദ് വിമാനത്തിലായിരുന്നു സംഭവം. ജെറ്റ് എയർവെയ്സിലെ ബിസിനസ് ക്ലാസിലെ യാത്രക്കാരന് വെളുത്തുള്ളി ബ്രെഡിൽ നിന്നാണ് ബട്ടൻ ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയും കോടതി 50,000 രൂപ നഷ്ടപരിഹാരം വിധിക്കുകയുമായിരുന്നു.
അതേസമയം എയർ ഇന്ത്യയുടെ ഡൽഹി വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയത് വന്‍ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. സംഭവത്തെ തുടർന്ന് വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയ എയർ ഇന്ത്യ യാത്രക്കാരനോട് ക്ഷമ ചോദിച്ചു.
Post Your Comments