Latest NewsIndiaInternational

സാറ്റലൈറ്റ് ഫോണിലൂടെ ചൈന ചാരപ്രവര്‍ത്തനം നടത്തുന്നതായി മുന്നറിയിപ്പ്

ബീജിങ് : സാറ്റലൈറ്റ് ഫോണിലൂടെ ജമ്മുകശ്മീരിലെ ‘ലെ’ യിലെ ഡെംചോക്കില്‍ ചൈന ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്.ഇതിനെ തുടര്‍ന്ന്‍ ബന്ധപ്പെട്ട അധികൃതര്‍ സൈനികര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്‌. ഡെംചോക് ഗ്രാമം. ഇന്ത്യന്‍ സൈന്യവും/ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയും തമ്മില്‍ പലതവണ ചര്‍ച്ചകള്‍ നടന്ന സ്ഥലമാണ്.

ഡെംചോക്ക് ഗ്രാമത്തിന്റെ 35 കിലോ മീറ്റര്‍ നവംബര്‍ 15 ന് വൈകുന്നേരം 3.41 മുതല്‍ 3.45 വരെയുള്ള ചുറ്റളവില്‍ ചൈനീസ് നമ്പറുമായി ബന്ധപ്പെട്ട ഫോണ്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതായി കണ്ടെത്തി. 2015, 2016 കാലത്ത് ടിബറ്റിലും അരുണാചല്‍ പ്രദേശിലും മൂന്ന് നമ്പറുകൾ ആക്ടീവായി കാണപ്പെട്ടിരുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു.

അയല്‍ രാജ്യങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള ചാരപ്രവര്‍ത്തികള്‍ അസാധാരണമാണ്. ഇത്തരം കാര്യങ്ങള്‍ പ്രതിരോധ മന്ത്രാലയം ഒരു തരത്തിലും അനുവദിക്കില്ലെന്നും വിവരങ്ങള്‍ പുറത്തു വന്ന ശേഷം ആഭ്യന്തര സഹമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button