Latest NewsKerala

ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

കൊച്ചി: ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. എറണാകുളം ടിഡി റോഡില്‍ ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തിലാണ് രാവിലെ ആറരയോടെ തീപ്പിടിത്തമുണ്ടായത്. അഗ്നി ശമനസേനയെത്തി തീ അണച്ചു. എന്നാല്‍ എറണാകുളം റീജ്യണല്‍ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കെ.എസ്.ഇ.ബി. സംഘമടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. നിരവധി രേഖകളടക്കം വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. അവശേഷിക്കുന്ന രേഖകള്‍ പരിശോധിച്ചുവരികയാണെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button