KeralaLatest NewsNews

വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയാണ് സർക്കാറിന്റേത് : വി.കെ.കെ.എസ്

പെരിന്തൽമണ്ണ: വഴിയോര കച്ചവട സംരക്ഷണ നയത്തില്‍ വഴിയോര കച്ചവടത്തെ സ്വയംതൊഴിലായി അംഗീകരിച്ചിട്ടും അവരെ ദ്രോഹിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരികുന്നതെന്നും വഴിയോര കച്ചവടക്കാർക്ക് നീതി ലഭ്യമാകുന്നത് വരെ ശകതമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു).

പെരിന്തൽമണ്ണ മണ്ഡലം കൺവൻഷൻ എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം പരമാനന്ദൻ മങ്കട ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ടി.ടി പ്ലാസയിൽ നടന്ന യോഗത്തിൽ വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) മലപ്പുറം ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
സി.കെ അഹമ്മദ് അനീസ്, സുജിത്കുമാർ, ജംഷീൽ വാറുങ്കോടൻ, പി.ടി അബൂബക്കർ, മുഹിയുദ്ദീൻ പെരിന്തൽമണ്ണ, എന്നിവർ സംസാരിച്ചു. ഇലാസ് മൗലവി സ്വഗതവും സമീർ ബാബു നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button