KeralaLatest NewsNews

ട്രെ​യി​നു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ട്രെ​യി​നു​ക​ള്‍​ക്ക് ഈ ​മാ​സം 31 വ​രെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച മു​ത​ല്‍ 31 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പാ​ല​ക്കാ​ട് എ​റ​ണാ​കു​ളം മെ​മു പാ​ല​ക്കാ​ട്-​ല​ക്കി​ടി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല. നാ​ഗ​ര്‍​കോ​വി​ല്‍ ബാം​ഗ​ളൂ​ര്‍ എ​റ​നാ​ട് എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച ര​ണ്ടു​മ​ണി​ക്കൂ​ര്‍ ഇ​വി​ടെ നി​ര്‍​ത്തി​യി​ടും. വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ആ​ല​പ്പു​ഴ ധ​ന്‍​ബാ​ദ് എ​ക്സ്പ്ര​സ് മു​ക്കാ​ല്‍ മ​ണി​ക്കൂ​റും എ​റ​ണാ​കു​ളം ബാം​ഗ​ളൂ​ര്‍ എ​ക്സ്പ്ര​സ് അ​ര​മ​ണി​ക്കൂ​റും നി​ര്‍​ത്തി​യി​ടും.

ശ​ബ​രി എ​ക്സ്പ്ര​സ് അ​ര​മ​ണി​ക്കൂ​ര്‍ നി​ര്‍​ത്തി​യി​ടും. കോ​ര്‍​ബ-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര ട്രെ​യി​ന്‍ ഈ​മാ​സം 22, 25, 29 തീ​യ​തി​ക​ളി​ല്‍ 50 മി​നി​റ്റ് നി​ര്‍​ത്തി​യി​ടും. 25 മു​ത​ല്‍ ജ​നു​വ​രി ഒ​ന്നു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പൂ​നെ-​എ​റ​ണാ​കു​ളം പൂ​ര്‍​ണ എ​ക്സ്പ്ര​സ് ഒ​രു മ​ണി​ക്കൂ​ര്‍ നി​ര്‍​ത്തി​യി​ടും. തി​രു​വ​ന​ന്ത​പു​രം മും​ബൈ സി​എ​സ്ടി എ​ക്സ്പ്ര​സ് 23ന് ​അ​ര​മ​ണി​ക്കൂ​ര്‍ നി​ര്‍​ത്തി​യി​ടും. നാ​ഗ​ര്‍​കോ​വി​ല്‍ മാം​ഗ്ലൂ​ര്‍ എ​റ​നാ​ട് എ​ക്സ്പ്ര​സ് 26 മു​ത​ല്‍ 31 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ നി​ര്‍​ത്തി​യി​ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button