
കവരത്തി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നും കാസർഗോഡ് തീരത്ത് നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബേപ്പൂരിൽ നിന്ന് തെരച്ചിലിന് പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഇവ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മരണസംഖ്യ 74 ആയി. ഇതിൽ 44 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. അതേസമയം, കേരള തീരത്ത് കടൽക്ഷോഭത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മത്സ്യബന്ധന വകുപ്പ് അറിയിച്ചു.
Post Your Comments