ജനീവ: യെമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ136 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. ഡിസംബര്‍ ആറിന് ശേഷമുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് യുഎൻ മനുഷ്യാവകാശ വക്താവ് പറഞ്ഞു.
യെമൻ മുൻ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ (75) ഹൂതികൾ വധിച്ചതിന് പിന്നാലെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്. ഇറാൻ പിന്തുണയുള്ള ഹൗതികളുമായി സഖ്യം അവസാനിപ്പിച്ചു സൗദി പക്ഷത്തേക്ക് കൂറുമാറിയ സാലിഹിനെ ഹൗതികൾ കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments