
ബെംഗളൂരു: പുതുവർഷരാവിലെ നൃത്തപരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് സണ്ണി ലിയോൺ പറയുന്നത് ഇങ്ങനെ. സർക്കാർ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവർഷരാവിലെ നൃത്തപരിപാടിക്കു അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംഘാടകർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂ ഇയർ ഈവ് 2018’ ആഘോഷ പരിപാടിക്ക് അനുമതി നിഷേധിച്ചത് ഇത്തരം ആഘോഷം ഇന്ത്യൻ സംസ്കാരത്തിനു ചേർന്നതതെന്ന് ആരോപിച്ച് കന്നഡ രക്ഷണ വേദികെ യുവസേന പ്രക്ഷോഭം ശക്തമാക്കിയതിനെ തുടർന്നാണ്.
അതേസമയം, തന്റെയും പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെയും സുരക്ഷ ഉറപ്പാക്കാൻ സാധിക്കില്ലെന്ന് ബെംഗളൂരു പൊലീസ് പരസ്യമായി പറഞ്ഞതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സണ്ണി ലിയോൺ പറഞ്ഞു. സണ്ണിയുടെ പ്രതികരണം ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമായിരുന്നു. സണ്ണി ഔദ്യോഗിക അക്കൗണ്ടുകളിലൂടെ എല്ലാവർക്കും പുതുവർഷ ആശംസയും അറിയിച്ചിട്ടുണ്ട്.
ബെംഗളൂരു മാന്യത ടെക്പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ ഒന്നര കോടി രൂപയോളം ചെലവിട്ട് ടൈംസ് ക്രിയേഷൻസാണ് പുതുവർഷാഘോഷത്തിന് പദ്ധതിയിട്ടത്. ഒരു മണിക്കൂർ നൃത്തത്തിനു സണ്ണി ലിയോണിന് 50 ലക്ഷം രൂപ നൽകിയതായാണു വിവരം.
Post Your Comments