
ആലപ്പുഴ: മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറി. 65കാരിയായ സരസ്വതി അടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റാണ് മരിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ മരണം നടന്ന് 10 ദിവസത്തിന് ശേഷമാണ് സമീപവാസികള്‍ സംഭവം അറിയുന്നത്. ഏതാനും ദിവസമായി തെരുവുനായ്ക്കള്‍ സരസ്വതിയുടെ വീടിനുള്ളില്‍ കയറിയിറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോളാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു.
മാവേലിക്കരക്ക് സമീപം അറുന്നൂറ്റിമംഗലത്തുള്ള വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സരസ്വതിയുടെ മൃതദേഹമാണ് തെരുവുനായ്ക്കള്‍ കടിച്ചുകീറിയത്. മാവേലിക്കര എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. പാചകം ചെയ്യുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം. പരിശോധനയില്‍ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയതായും വ്യക്തമായി. മൃതദേഹത്തിന് 10 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സരസ്വതിയുടെ മൃതദേഹം വീടിന് സമീപത്ത് സംസ്കരിച്ചു.
Post Your Comments