പ്രസവകിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതിയ ഒരു യുവതിയാണ് സോഷ്യൽ മീഡിയയിലെ താരം. യുഎസിലെ കന്‍സാസിലാണ് ഒരു പെണ്‍കുട്ടി തന്റെ ഫൈനല്‍ പരീക്ഷ പ്രസവക്കിടക്കിയിലിരുന്ന് എഴുതിയത്. കുഞ്ഞിന് ജന്മം കൊടുക്കുന്നതിന് തൊട്ടുമുമ്പാണ് ജോണ്‍സണ്‍ കൗണ്ടി കമ്മ്യൂണിറ്റി കോളെജിലെ രണ്ടാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥിനി നസിയ തോമസ് ആശുപത്രിയില്‍ വച്ച് പരീക്ഷ എഴുതിയത്.
my mom took this pic & it’s the perfect explanation of my life. yes i’m about to have a baby, but final SZN ain’t over yet ?? pic.twitter.com/7LyrDBE9iN
— nayzia’ (@naydxll) December 12, 2017
പ്രസവതീയതിക്ക് മുമ്പ് പരീക്ഷ കഴിയുമെന്നാണ് നസിയ കരുതിയത്. എന്നാല്‍ രണ്ടും ഒരേ സമയത്താണ് വന്നത്. ഡിസംബര്‍ 12ന് നസിയ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രസവക്കിടക്കയില്‍ ലാപ്‌ടോപിലൂടെ പരീക്ഷ എഴുതുന്ന ചിത്രം പങ്കുവച്ചിരുന്നു. ഈ ചിത്രമാണ് പിന്നീട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
എന്റെ അമ്മയാണ് ഈ ചിത്രം എടുത്തത്. ഇത് എന്റെ ജീവിതത്തിന്റെ യഥാര്‍ഥ വിവരണം നല്‍കുന്ന ചിത്രമാണ്. ഞാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുകയാണ് അതേസമയം എന്റെ പരീക്ഷകള്‍ കഴിഞ്ഞിട്ടില്ല. ,നസിയ ട്വീറ്റില്‍ പറയുന്നു. 27,000 തവണയാണ് നസിയയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.
വിദ്യാഭ്യാസം തനിക്ക് പ്രാധാന്യമുള്ളതാണെന്നും ഇങ്ങനെ ഒന്നുമായിരുന്നില്ല താന്‍ കാര്യങ്ങള്‍ വിചാരിച്ചിരുന്നതെന്നും നസിയ പറയുന്നു. പക്ഷേ ആളുകളുടെ പ്രതീക്ഷ ഇതാണ്. ഞാന്‍ ഒരു കൗമാരക്കാരിയായ അമ്മയാണ്.
update: on 12/12/17 we had a healthy baby boy. However, I experienced major blood loss & my body went into shock post-delivery. It was very scary, but his father was right there to take over when I went unconscious. We are blessed! AND I’m finishing the semester w/ a 3.5 GPA!?? pic.twitter.com/CLFGjf3hLD
— nayzia’ (@naydxll) December 14, 2017
പിന്നീട് ഡിസംബര്‍ 15ന് നസിയ വീണ്ടും ട്വിറ്ററില്‍ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തു. ഡിസംബര്‍ 12ന് തനിക്ക് ഒരു ആണ്‍കുട്ടി ജനിച്ചുവെന്നും പ്രസവം അത്ര എളുപ്പമല്ലായിരുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. മകനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രമാണ് നസിയ പുറത്തുവിട്ടത്. ഭര്‍ത്താവിന്റെ പിന്തുണയാണ് വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ തന്നെ സഹായിച്ചത്. ഞങ്ങള്‍ അനുഗ്രഹീതരായി. നല്ല മാര്‍ക്കോടു കൂടി എന്റെ സെമസ്റ്റര്‍ ഞാന്‍ പൂര്‍ത്തിയാക്കി.
Post Your Comments