തലശേരി: ആര്.എസ്.എസ്. നേതാവിന് വെട്ടേറ്റു. കതിരൂര്‍ പുല്യോട്ട് സി.എച്ച് നഗറിലെ ആര്.എസ്.എസ്.കാര്യവാഹിനാണ് വെട്ടേറ്റത് .പൊന്ന്യം മണ്ഡല് കാര്യവാഹ് പ്രവീണിനാണ് (30) അപകടം സംഭവിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൈ കാലുകള്‍ക്കും ശരീരത്തിലും ഗുരുതരമായി വെട്ടേറ്റ പ്രവീണിനെ കൊണ്ടുപോയി. സംഭവം നടക്കുന്നത് ഇന്നലെ രാത്രി ഏഴ് മണിയോടു കൂടിയാണ്. മുഖം മൂടി സംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രവീണിനെ വെട്ടിപരുക്കേല്പ്പിച്ചതെന്ന് പറയുന്നു.
പൊന്യം, നായനാര്‍ റോഡ്, കതിരൂര്‍ എന്നീ സ്ഥലങ്ങളില്‍ സംഘര്‍ഷം കണക്കിലെടുത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം സ്ഥലം സന്ദര്‍ശിച്ചു. ആര്.എസ്.എസ്.നേതാക്കള്‍ അക്രമത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ആരോപിക്കുന്നു.
Post Your Comments