KeralaLatest NewsNews

അന്‍വറിന്റെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. അന്‍വറിന്റെ ഭാര്യാ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോഴിക്കോട് കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. തടയണ പൊളിച്ചുനീക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഉടമയുടെ സ്വന്തം ചെലവില്‍ വേണം തടയണ പൊളിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button