ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. സി.ബി.ഐ അഭിഭാഷകന്‍ മുകേഷ് കുമാര്‍ മറോറിയയാണ് അപ്പീല്‍ ഫയല്‍ ചെയ്തത്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന് എതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കി.
ലാവ്ലിന്‍ കരാര്‍ നടക്കുന്ന സമയത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ഇടപാട് നടക്കില്ല. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സി.ബി.ഐ അപ്പീലില്‍ വ്യക്തമാക്കി. കേസ് അടുത്തമാസം 12ന് ലിസ്റ്റ് ചെയ്യുമെന്ന് സുപ്രിംകോടതി രജിസ്ട്രി അറിയിച്ചു. നേരത്തെ പിണറായിയെ മാത്രം കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരേ മൂന്നും നാലും പ്രതികള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.
Post Your Comments