അസിഡിറ്റിയ്ക്ക് മരുന്നുകള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്നവരുണ്ട്. ഇതിന് ഏറ്റവും നല്ലത് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുക തന്നെയാണ്. തുളസിയില കടിച്ചു ചവച്ചു കഴിയ്ക്കുന്നതും തുളസിയില ഇട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും അസിഡിറ്റി പോകാന്‍ ഏറെ നല്ലതാണ്.
കറുവാപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും വയറ്റിലെ അസിഡിറ്റിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. തൈര് നല്ലതാണ്. ഇതിലെ പ്രോബയോട്ടിക് നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്‌ക്കു സഹായിക്കും. ഇത് വയറ്റിലെ അസിഡിറ്റി നിയന്ത്രിയ്‌ക്കാന്‍ സഹായിക്കും.
നല്ല പോലെ വെള്ളം കുടിയ്‌ക്കുക. ഇത് അസിഡിറ്റി ഒഴിവാക്കുന്നതില്‍ മുഖ്യ പങ്കു വഹിയ്‌ക്കുന്ന ഒന്നാണ്. വെണ്ണ ഉപ്പുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഈ വെണ്ണ പിറ്റേന്ന് പിഴിഞ്ഞ് വെള്ളം കളഞ്ഞശേഷം കഴിക്കുക. നെഞ്ചെരിച്ചില്‍ ശമിക്കും.
Post Your Comments