
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വി.ഐ.പി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി യാത്രക്കാരന്റെ പരാതി. ഡല്‍ഹി ഇന്ധിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയെന്ന് ഹരീന്ദര്‍ ബവേജയെന്ന ആളാണ് ചിത്ര സഹിതം ട്വിറ്ററിലൂടെ പരാതിപ്പെട്ടത്. കൂടുതല്‍ യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തിയതോടെ എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരനോട് ക്ഷമ ചോദിച്ചു.
എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ക്ക് ഭക്ഷണം വിളമ്പുന്ന കാറ്ററിംഗ് സ്ഥാപനത്തിന് പറ്റിയ പിഴവാണിതെന്നാണ് പ്രാഥമിക നിഗമനം. വിളമ്പാന്‍ ഏര്പ്പാടാക്കായ കാറ്ററിംഗ് കമ്പനിയോട് വിശദീകരണം തേടുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments