ലണ്ടന്‍: ഇന്ത്യ വിദേശികളുടെ അടിമത്വത്തില്‍ നിന്ന് മോചിക്കപ്പെട്ടിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ആധുനിക അടിമത്വം നേരിടുന്നത് 90 ഓളം ഇന്ത്യന്‍ പൗരന്‍മാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. നാഷണല്‍ ഓഡിറ്റ് ഓഫീസ് (എന്‍.എ.ഒ) ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് ഗാര്‍ഹിക തൊഴിലാളികളായാണ്. ഇവര്‍ തൊഴിലുടമകളില്‍ നിന്ന് ചൂഷണത്തിന് ഇരയാകുകയും, കുറഞ്ഞ വേതനം നല്‍കുകയും ചെയ്യുന്നു.
തെരേസ മേ ഭരണകൂടത്തിനെ വിമര്‍ശിക്കുന്ന 2016ലെ ഓഡിറ്റ് റിപ്പോര്‍ട്ട് കണക്കുകളാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്. ജോലിക്കായി ബ്രിട്ടനില്‍ എത്തിയതിന് ശേഷം തൊഴില്‍ ദാതാവിനെ മാറ്റാന്‍ കഴിയാത്തതിനാലും ചിലര്‍ ആധുനിക അടിമത്വത്തിന്റെ ചുഷണങ്ങള്‍ നേരിടുന്നു. ബ്രിട്ടനില്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്ന ആദ്യത്തെ എട്ടു രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നത്.”റെഡ്യൂസിങ് മോഡേണ്‍ സ്ലേവറി ” എന്ന പേരില്‍ പുറത്തിറക്കിയതാണ് റിപ്പോർട്ട്.
ആഭ്യന്തര സെക്രട്ടറിയും , പ്രധാനമന്ത്രിയുമായ തെരേസ മേ അടിമത്വം , നിര്‍ബന്ധിത തൊഴില്‍, മനുഷ്യക്കടത്ത് , ലൈംഗിക ചൂഷണം എന്നിവ ഉള്‍പ്പെടുന്ന ആധുനിക അടിമത്വത്തെ ഇല്ലാതാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ് എന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പലപ്പോഴും ഹ്യുമന്‍ റൈറ്റ്സ് വാച്ച്, സൌദാള്‍ ബ്ലാക്ക് സിസ്റ്റര്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യൻ പൗരൻമാരുടെ ആധുനിക അടിമത്വത്തെപ്പറ്റി ഉയര്‍ത്തിക്കാട്ടിയിരിന്നു.
ബ്രിട്ടനിലെ 2015ലെ ആധുനിക അടിമത്വ നിയമപ്രകാരം അടിമത്വം, നിര്‍ബന്ധിത തൊഴില്‍, മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം എന്നിവ നിരോധിച്ചിരിക്കുന്നതാണ്. മാത്രമല്ല ഇരകളെ സംരക്ഷിക്കാനും നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും ഇത് നിർബാധം തുടരുകയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Post Your Comments