KeralaLatest NewsNews

പിന്നാക്കസമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി യോഗം ഉടൻ

കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ഡിസംബര്‍ 27 രാവിലെ 11ന് വയനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തിൽ വയനാട് ജില്ലയില്‍ നിന്നു ലഭിച്ചതും സമിതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഹര്‍ജികളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും.

സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദാത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും വിദ്യാഭ്യാസപരവും സാമൂഹ്യവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും പിന്നാക്ക സമുദായത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും ഹര്‍ജികളും നിവേദനങ്ങളും സ്വീകരിക്കും. സമിതി ചെയര്‍മാന് ഹര്‍ജികളും നിവേദനങ്ങളും നല്‍കാന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവസരമുണ്ട്.

shortlink

Post Your Comments


Back to top button