Latest NewsNewsLife Style

അമിത ദേഷ്യവും ക്ഷമയില്ലായ്മയും നിങ്ങൾക്കുണ്ടോ ? എങ്കിൽ ഇതറിഞ്ഞിരിക്കുക

യുവതികള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളില്‍ സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്.

രസകരവും ഗൗരവവുമായ ഗവേഷണ റിപ്പോര്‍ട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍സാണ് പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ ആരോഗ്യമുള്ള 1,158 ബിരുദധാരികളായ യുവതികളിലാണ് ഡിലേ ഡിസ്‌കൗണ്ടിംഗ് വഴിയാണ് സര്‍വകലാശാല പഠനം നടത്തിയത്.

ക്ഷമാശീലം കുറവായാല്‍ പെട്ടെന്ന് തന്നെ പ്രായമാകുമെന്നും സൗന്ദര്യത്തില്‍ ഇടിവ് ഉണ്ടാകുമെന്നുമാണ് ഗവേഷകര്‍ ആവര്‍ത്തിക്കുന്നത്. അതിനൊപ്പം തന്നെ ക്ഷമാശീലമുള്ള യുവതികള്‍ക്ക് ആയുസ് വര്‍ദ്ധിക്കുമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ക്ഷമാശീലക്കുറവ് പുരുഷന്മാരില്‍ യുവത്വം അതിവേഗം നഷ്ടപ്പെടുന്നതിനുള്ള കാരണമാകുന്നില്ല എന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button