അമേരിക്കന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകള്‍ സംബന്ധിച്ചാണ് പൊലീസ് വിശദീകരണം നല്‍കിയത്. യുവതിയെ ആരും അപായപ്പെടുത്തിയതല്ലെന്നും വളര്‍ത്തുനായ്കള്‍ ആക്രമിച്ച് കൊന്നെന്നുമാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ വെളളിയാഴ്ചയാണ് ബെഥാനി സ്റ്റീഫന്‍സ് എന്ന യുവതിയുടെ മൃതദേഹം വീടിനടുത്തുളള ഒരു കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. മാറിടത്തില്‍ ഗുരുതരമായി മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണത്തിന് പിന്നില്‍ നായക്കളാണെന്ന സംശയം ഉയര്‍ന്നതൊടെ 45 കിലോ വീതമുളള ഇരുനായ്ക്കളേയും പൊലീസ് കൊലപ്പെടുത്തി. കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി ഇവയുടെ ശരീരം പൊസ്റ്റുമോര്‍ട്ടം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട വളര്‍ത്തുനായ്ക്കളാണ് യുവതിയെ ആക്രമിച്ചതെന്നുംഗൂച്ലാന്‍ഡ് കൗണ്ടി പോലീസ് മേധാവി ജിം ആഗ്ന്യൂ വെളിപ്പെടുത്തി. എന്നാല്‍ പോലീസിന്റെ വാദങ്ങള്‍ക്കെതിരേ ബെഥാനിയുടെ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
ബെഥാനി ഈ നായ്ക്കളെ വളരെ ചെറുപ്പത്തില്‍തന്നെ എടുത്തുവളര്‍ത്തിയതാണെന്നും നായ്ക്കള്‍ക്ക് അക്രമ സ്വഭാവമില്ലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. മാനംഭംഗം നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതാകാം മരണകാരണമെന്ന് പൊലീസ് പറയുന്നു. പിന്നീട് നായ്ക്കള്‍ മാറിടം ഉള്‍പ്പടെ ഭക്ഷിച്ചെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹത്തിന്‍റെ വാരിയെല്ലുകള്‍ ഉള്‍പ്പെടെ നായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു.
Post Your Comments