അബുദാബി : അബുദാബിയിലെ മറീന മാളിൽ ശൈത്യകാല ഫെസ്റ്റിവൽ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് നിരവധി സമ്മാനങ്ങളും കാഷ് അവാർഡും, മൂന്ന് കാറുകളുമാണ് മാളിൽ നിന്ന് സാധനം വാങ്ങുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.
ഡൈനിങ്ങ് ഷോപ്പിംഗിലും ചെലവഴിച്ച ഓരോ 1,500 ദിർഹത്തിന്റെ പർച്ചേസിനും സമ്മാന കൂപ്പണുകൾ ലഭ്യമാണ്.മാളിലെ ഭക്ഷണ ശാലകളിലും ചില്ലറ വിൽപ്പനശാലകളിലുമാണ് ഓഫറുകൾ ലഭിക്കുക. ജനുവരിയിൽ ഉടനീളം ശീതകാല ഫെസ്റ്റിവൽ നീണ്ടുനിൽക്കും. കൂടാതെ ശീതകാല ആഘോഷം വിപുലമാക്കാൻ മാൾ ഒരു വലിയ കായികപരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. അത് ഒരു അരൂര ബൊറാലീസ് (നോർത്തേൺ ലൈറ്റ്സ്) ലൈറ്റ് ഷോയിലാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത.
സാന്താ ക്ലോസിനോട് സംസാരിക്കാൻ അവസരവും,കൊച്ചു കുട്ടികൾക്ക് ആശംസകൾ അറിയിച്ചു കത്തെഴുതാൻ അവസരവും മാളിൽ ഒരുക്കിയിട്ടുണ്ട്. ഡിസംബർ 20 മുതൽ 24 വരെയാണ് സന്ദർശകർക്ക് സാന്തയുടെ കൊട്ടാരത്തിലേക്ക് സന്ദർശനം അനുവദിച്ചിരിക്കുന്നത്.
“സന്ദർശകർക്കായി ഈ വർഷം പുതിയ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നതെന്ന്”
മറീന മാൾ മാർക്കറ്റിന്റെ മാനേജർ ചെൽസിയ കോപ്പൻഹേവർ പറഞ്ഞു. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് പത്ത് വരെയാണ് മാളിന്റെ പ്രവർത്ത സമയം.വാരാന്ത്യങ്ങളിൽ 10 മണി മുതൽ 12 മണി വരെയുമാണ് പ്രവർത്തന സമയം.
Post Your Comments