ബംഗലൂരു: പൂജാരിയുടെ ഫോണില്‍ കണ്ട കാഴ്ച്ച പോലീസിനെ ഞെട്ടിച്ചു. പൂജാരിയായ ഭാശ്യാം സ്വമിജിയുടെ ഫോണിലാണ് പോലീസിനെ ഞെട്ടിച്ച ദൃശ്യമുള്ളത്. ഇദ്ദേഹത്തിനു എതിരെ നാരായണ ബട്ടര്‍ എന്ന പൂജാരിയാണ് പരാതി നല്‍കിയത്. ഇരുവരും കര്‍ണ്ണാടകയിലെ യോഗ നാരസിംഹസ്വാമി ക്ഷേത്രത്തിലെ പൂജാരികളാണ്.
ഭാശ്യാം സ്വമിജി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ് നാരായണ ബട്ടര്‍ പോലീസിനോട് പറഞ്ഞത്. മാത്രമല്ല ഭാശ്യാമിന്റെ ഫോണില്‍ നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്ന് നാരായണ ബട്ടര്‍ പോലീസിനെ അറിയിച്ചു. ഇതു തെളിയിക്കാനായി ഭാശ്യാം സ്വമിജിയുടെ ഫോണും നാരായണ ബട്ടര്‍ പോലീസിനു കൈമാറി.
ഇതു പരിശോധിച്ച പോലീസ് ആരോപണം ശരിയാണെന്ന് കണ്ടെത്തി. പക്ഷേ ഫോണില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുന്നതില്‍ എന്താണ് തെറ്റെന്നു ഭാശ്യാമിന്റെ അനുയായികള്‍ ചോദിക്കുന്നു. ഫോണ്‍ മോഷ്ടിച്ചതിന് നാരായണയ്ക്കെതിരെ ഇവര്‍ പരാതിയും നല്കി.
Post Your Comments