ദുബായ്•യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍, ഷെയ്ഖ മറിയം ബിന്ത് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിവാഹ നിശ്ചയം നടന്നു. സുഹൈല്‍ ബിന്‍ അഹമ്മദ് ആണ് വരന്‍.
അടുത്തിടെ ദുബായ് രാജാകുടുംബാംഗങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അഭിനന്ദന പോസ്റ്റുകള്‍ വിവാഹം ഉടനുണ്ടാകുമെന്ന സൂചന നല്‍കുന്നു.
ഷെയ്ഖ് മൊഹമ്മദിന്റെ മറ്റൊരു മകള്‍ ഷെയ്ഖ ലത്തീഫയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് മറ്റൊരു രാജവിവാഹം കൂടിയെത്തുന്നത്.
ഷെയ്ഖ് ലത്തിഫ ബിന്ത് മക്തൂം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കവിത പോസ്റ്റാണ് ദമ്പതികളുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി വെളിപ്പെടുത്തിയത്.
Post Your Comments