KeralaLatest NewsNews

പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശന സംഘത്തില്‍ നിന്ന് ഒരു സംസ്ഥാന മന്ത്രിയെ ഒഴിവാക്കി

തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറ സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിക്കുന്ന സംഘത്തില്‍ നിന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി. അതേസമയം, പൊതുഭരണ വകുപ്പ് തയാറാക്കിയ പട്ടികയില്‍ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയേയും ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗസ്റ്റ് ഹൌസിലെ ചര്‍ച്ചയ്ക്ക് മാത്രമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപാധ്യക്ഷന്‍ കൂടിയായായ റവന്യൂ മന്ത്രിയ്ക്ക് ക്ഷണമുള്ളത്.

പൊതുഭരണവകുപ്പ് സെക്രട്ടറി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസിനും അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള ഏജന്‍സികള്‍ക്കും നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button