KeralaLatest NewsNews

കെ കരുണാകരന്റെ രാജിക്ക് പിന്നിൽ ഉമ്മൻ ചാണ്ടിയെന്ന് കരുണാകരന്റെ അന്നത്തെ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

കേരളാ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ കരുണാകരനെതിരെ ഉയർന്ന മൂന്ന് അഴിമതി കേസുകളായിരുന്നു പാമോലിനും ചാരക്കേസും കശുവണ്ടി ഇറക്കുമതിക്കേസും. അഴിമതിയിൽ യാതൊരു പങ്കുമില്ലെങ്കിലും കൂടെ നിൽക്കുന്നവരെ തെറ്റ് ചെയ്താലും തള്ളിക്കളയാത്ത അദ്ദേഹത്തിൻറെ മനസ്സിനെ തന്നെയായിരുന്നു മറ്റുള്ളവർ മുതലെടുത്തത്. കരുണാകരനെ കുടുക്കുകയായിരുന്നു എന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അക്കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ആനന്ദബോസ്. പാമോലിൻ കേസിൽ അഴിമതി നടന്നിട്ടുണ്ടെങ്കിലും അതിൽ കരുണാകരന് യാതൊരു പങ്കുമില്ലെന്നാണ് ആനന്ദബോസ് പറയുന്നത്.

കരുണാകരന്റെ ആശ്രിത വാത്സ്യല്യത്തെ മുതലെടുക്കുകയായിരുന്നു ചുറ്റിൽ നിന്നവരെന്നും അദ്ദേഹം പറയുന്നു. അന്നത്തെ ഭക്ഷ്യമന്ത്രി മുസ്തഫ ഇതിലെ കെണി മനസ്സിലാകാതെ ക്യാബിനറ്റ് ഫയലിൽ ഒപ്പിട്ടുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇതിൽ സാമ്പത്തിക ബാധ്യത വരുമെന്ന് മനസ്സിലാക്കിയിട്ടും അത് കാര്യമാക്കാതിരുന്നത് എന്തുകൊണ്ടാണെന്നറിയില്ലെന്നും ആനന്ദബോസ് പറയുന്നു.മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വരുന്ന മുഴുവന്‍ ഫയലുകള്‍ എന്റെ പക്കല്‍ വരുന്നതാണ് എന്നാല്‍ ഈ ഫയല്‍ തന്റെ മുന്നില്‍ എത്തിയില്ലെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ ദസറ അടുക്കുന്നു. അതുകൊണ്ട് ഭക്ഷ്യ എണ്ണ കൂടുതല്‍ ആവശ്യമാണെന്നാണ് കേരളാ മുഖ്യനെക്കൊണ്ട് എഴുതിച്ചത്. കേരളത്തില്‍ ദസറ അത്ര പ്രസക്തമല്ലല്ലോ. ഓണമാണെങ്കിന്‍ മനസ്സിലാക്കാമായിരുന്നു. എന്നാൽ കോടതി ഈ കേസ് തള്ളുകയായിരുന്നു. തെളിവുകള്‍ ശക്തമല്ലാത്തതിനാൽ ആണ് അങ്ങനെവരാന്‍ കാരണം, കേസു നടത്തിയവര്‍ അറിഞ്ഞോ അറിയാതെയോ കോടതിക്കു മുമ്പില്‍ തെളിവുകള്‍ എത്തിച്ചില്ല.

കരുണാകരന്റെ രാജിക്ക് കാരണം പാര്‍ട്ടിക്കുള്ളില്‍തന്നെ ഉണ്ടായ ഗ്രൂപ്പ് വഴക്കുകള്‍ ആണെന്നും ആനന്ദ ബോസ് പറയുന്നു. കൂടാതെ കരുണാകരനെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന് റിപ്പോർട്ട് പോയതായും , അമേരിക്കയിൽ ചികിത്സയ്ക്ക് പോയ കരുണാകരനെ ആരോഗ്യത്തോടെ വന്നില്ലെങ്കിൽ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകളും നടന്നു. എല്ലാ വിരലുകളും ഉമ്മൻചാണ്ടിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ആനന്ദബോസ് സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button