Latest NewsKeralaNews

സോളാർ റിപ്പോർട്ട്: ഹൈക്കോടതിയുടെ വിലക്ക്

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സരിതയുടെ കത്ത് രണ്ടു മാസത്തേക്ക് പൊതു ഇടങ്ങളിൽ ചർച്ച നടത്തരുതെന്നാണ് കോടതിയുടെ നിർദ്ദേശം. ഈ വിലക്ക് മാധ്യമങ്ങൾക്കും ബാധകമാണ്. ഉമ്മൻചാണ്ടിയുടെ പരാതിയിലാണ് ഉത്തരവ്. വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നു എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പരാതി. കേസ് പരിഗണിക്കുന്നത് ജനുവരി 15 ലേക്ക് മാറ്റിവെച്ചു.

ഇതിനിടെ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമർശനം ഉണ്ടായി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെങ്കിലും വിചാരണയ്ക്ക് മുമ്പ് എങ്ങനെ നിഗമനങ്ങളില്‍ എത്താനാകുമെന്ന് ചോദിച്ച കോടതി വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ചൂണ്ടിക്കാട്ടി.

വ്യക്തിയെന്ന നിലയില്‍ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ പാടില്ലെന്നും കോടതി വിലയിരുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button