NewsIndia

എയര്‍ഹോസ്റ്റസിനെ പരസ്യമായി ചുംബിച്ച സ്വകാര്യ ഗസ്റ്റ് ഹൗസ് റിസപ്ഷനിസ്റ്റ് അറസ്റ്റില്‍

ഗുരുഗ്രാം : എയര്‍ഹോസ്റ്റസിനെ പരസ്യമായി ചുംബിച്ച സ്വകാര്യ ഗസ്റ്റ് ഹൗസ് റിസപ്ഷനിസ്റ്റ് അറസ്റ്റില്‍. വടക്കു കിഴക്കന്‍ സംസ്ഥാനക്കാരിയായ 22 വയസുള്ള യുവതിയെയാണ് ഇയാള്‍ അപമാനിച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എയര്‍ഹോസ്റ്റസ് പരിശീലനത്തിന് വന്നതാണ് യുവതി. സംഭവത്തെ തുടര്‍ന്ന് മണിപ്പൂര്‍ സ്വദേശിയായ ശിവകുമാര്‍ (24) ആണ് അറസ്റ്റിലായത്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഗുരുഗ്രാമിലെ ഹോട്ടല്‍ സൈറിസ് ഇന്നിലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പരിശീലനത്തിനായി എത്തിയ യുവതിയ്ക്ക് മുറിയെടുത്തിരുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ യുവതി മുറി ഒഴിയുന്നതിനായി റിസപ്ഷനിലേയ്ക്ക് വിളിക്കുകയും, താമസിയാതെ റിസപ്ഷനിസ്റ്റായ യുവാവ് മുറിയിലേയ്ക്ക് കയറിവരികയാണ് ഉണ്ടായത്. ബാത്ത് റൂമിലെ ടാപ്പ് വര്‍ക്ക് ചെയ്തിരുന്നില്ലെന്ന് യുവതിയുടെ പരാതിയില്‍ അത് പരിശോധിക്കാനെന്ന വ്യാജേന ബാത്ത്‌റൂമിലേയ്ക്ക് കയറുകയും തുടര്‍ന്ന് യുവതിയെ കയറിപിടിക്കുകയുമാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ട് മറ്റ് ജോലിക്കാര്‍ സ്ഥലത്തെത്തി യുവാവിനെ പൊലീസ് ഏല്‍പ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button