Latest NewsNewsLife StyleHealth & Fitness

ആരോഗ്യപരമായ രീതിയിൽ രതിയിൽ ഏർപ്പെടുന്നവർക്ക് ലഭിക്കുന്ന ഗുണങ്ങൾ ഇതൊക്കെ

ലൈംഗിക ബന്ധം സുഖത്തേക്കാൾ ഉപരി ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു. മാനസികവും ശാരീരികവുമായി ആരോഗ്യകര ലൈംഗിക ബന്ധത്തിന് പലവിധ ഗുണങ്ങൾ ഉണ്ടെന്ന് ആരോഗ്യവിദഗദ്ധരും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നു അത്തരത്തിൽ ഉള്ള പത്തു ഗുണങ്ങൾ ചുവടെ ചേർക്കുന്നു

1.രക്തസമ്മർദ്ദവും മാനസിക സംഘർഷവും കുറയ്ക്കുന്നതിൽ ലൈംഗിക ബന്ധം ഏറെ പങ്കു വഹിക്കുന്നു. രണ്ടുജോഡി പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷണവിധേയമാക്കി സ്കോട്ട് ലാൻഡിൽ നടത്തിയ പഠനത്തിൽ ലൈഗീകത ആസ്വദിക്കുന്നവരില്‍  സമ്മര്‍ദ്ദം  കുറവാണെന്നും കൂടുതൽ തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരിൽ രക്തസമ്മർദ്ദം ആരോഗ്യകരമായ നിലയിലാണെന്നും കണ്ടെത്തി.

2. ആഴ്ചയില്‍ ഒന്നോ,രണ്ടോ തവണ രതിയിൽ ഏർപ്പെടുന്നവർക്ക് ഇമ്യൂണോഗ്ലോബിൻ എ എന്ന ആന്റിബോഡി ഉയരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകൾ ഇവയിൽ നിന്ന് രക്ഷനേടാൻ ഇത് സഹായിക്കും.

3. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവരിൽ 85 കലോറി എരിച്ചുകളയുമെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു മിക്ക ജീവിതശൈലീരോഗങ്ങളിൽ നിന്നും രക്ഷ നേടാൻ ഇത് സഹായിക്കും. 42 തവണത്തെ ലൈംഗികബന്ധം അരക്കിലോ തൂക്കം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

4. പ്രായമായ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഹൃദായാഘാതമുണ്ടാകുമെന്ന് പലരും ഭയക്കുന്നു. എന്നാൽ ഇത് തെറ്റാണ്. ഹൃദയത്തിനും രക്തധമനികൾക്കും ലൈംഗികത ആരോഗ്യകരമാണെന് വിദഗ്‌ധർ ചൂണ്ടികാട്ടുന്നു. മാസത്തില്‍ ഒരു തവണ അപേക്ഷിച്ച് ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവർക്ക് ഹൃദയാഘാത സാധ്യത വളരെ കുറവാണ്.

5. ആത്മവിശ്വാസം വളർത്തുന്നതിൽ രതിയുടെ പങ്ക് വളരെ വലുതാണ്. രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്സാസ് സർവകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. നിലവിൽ ആത്മവശ്വാസത്തെടെയിരിക്കുന്നവരിൽ അതു വളർത്താനും പലര്‍ക്കും തന്നെക്കുറിച്ച് ആത്മാഭിമാനം തോന്നുവാനും ഇത് സഹായിക്കുന്നെന്ന് ഗവേഷകർ ചൂണ്ടി കാട്ടുന്നു.

6. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിൻ പങ്കാളികൾക്കിടയിലുള്ള പ്രണയം വർദ്ധിപ്പിക്കുന്നു. പങ്കാളിയോട് കൂടുതൽ ഹൃദയാലുത്വം തോന്നാൻ ഇത് സഹായിക്കുന്നു.

7. ലൈംഗിക ബന്ധത്തിനിടെ ഉൽപാദിപ്പിക്കുന്ന ഒക്സിടോസിന് എൻഡോർഫിൻ ശരീരത്തിൽ സ്രവിക്കാനും കാരണമാകുന്നു. ഇത് വേദനാസംഹാരിയുടെ ഗുണം ചെയ്യുന്നതിനാൽ തലവേദന, സന്ധിവാതം എന്നിവ അനുഭവിക്കുന്നവരിൽ രതിക്കു ശേഷം വേദനകുറഞ്ഞതായി കാണപ്പെടുന്നു.

8.പുരുഷന്മാരിലെ ശുക്ലവിസർജ്ജനം മൂത്രപിണ്ഡസഞ്ചിയിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. മാസത്തിൽ 20 തവണ ശുക്ലവിസർജ്ജനം നടന്നവരിൽ പ്രായമാകുമ്പോൾ മൂത്രപിണ്ഡസഞ്ചിയിൽ ക്യാൻസർ ഉണ്ടാകുന്നത് കുറവാണെന്ന് പഠനം ചൂണ്ടി കാട്ടുന്നു.

9. ലൈംഗീകബന്ധത്തിനിടെ ഉണ്ടാകുന്ന പേശികളുടെ സങ്കോച-വികാസം സ്ത്രീകളുടെ വസ്തി(Pelvic) പ്രദേശത്തെ പേശികളിലെ ബലം വർദ്ധിപ്പിക്കുന്നു. ഇതിനാൽ പ്രായമാകുമ്പോൾ പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാക്കാൻ സാധിക്കുന്നു.

10. മികച്ച രീതിയിലുള്ള ലൈംഗിബന്ധം നല്ല അനുഭൂതിയും സുഖ നിദ്രയും നൽകുന്നു. ഓക്സിടോസിന്‍ തന്നെയാണ് ഉറക്കത്തിനും കാരണം. നല്ല ഉറക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും ഉന്മേഷത്തെടെ ജോലികൾ ചെയ്യാന്‍ നല്ല നിദ്ര സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button