Latest NewsNewsDevotional

നടയ്ക്കു നേരെ നിന്ന് തൊഴരുത്; കാരണം ഇതാണ്

ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്. മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെനില്‍ക്കാതെ ഇടത്തോ, വലത്തോ നീങ്ങി ഏതാണ്ട് മുപ്പത് ഡിഗ്രി ചരിഞ്ഞു നിന്ന് വേണം തൊഴാന്‍. ബിംബത്തില്‍ കുടികൊള്ളുന്ന കാന്തികരശ്മി അഥവാ ദേവചൈതന്യം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിചേരുന്നത്.

ഈ സമയം കൈകാലുകള്‍ ചേര്‍ത്ത് ഇരു കൈകളും താമരമൊട്ടു പോലെ പിടിച്ച് കണ്ണടച്ച് ധ്യാനിക്കണമെന്നാണ് വിധി. അങ്ങിനെ ചെയ്യുമ്പോള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിരലുകള്‍ വഴി തലച്ചോറിലെ പ്രാണോര്‍ജ്ജം അതിശക്തിയായി ശരീരമാസകലം വ്യാപിക്കും. ഇത്തരത്തില്‍ പ്രാണോര്‍ജ്ജം വ്യാപിക്കുന്ന വഴി ആചാര്യന്മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പൃഥ്വിശക്തി ചെറുവിരല്‍, വഴിയും , ജലശക്തി മോതിരവിരല്‍ വഴിയും, അഗ്നിശക്തി നടുവിരല്‍ വഴിയും , വായുശക്തി ചൂണ്ടുവിരല്‍ വഴിയും, ആകാശശക്തി പെരുവിരല്‍ വഴിയും സൃഷ്ടിക്കപ്പെടുന്നു. പൃഥ്വിശക്തി ശരീരബലം നല്‍കുമ്പോള്‍ ജലശക്തിയാകട്ടെ പ്രാണവികാര ബലമാണ് നല്‍കുന്നത്. അഗ്നി ശക്തി മനോബുദ്ധി ബലം നല്‍കുമ്പോള്‍ വായു ശക്തിയാകട്ടെ ബോധബലം നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button