KeralaLatest NewsNews

ഭാര്യാസഹോദരിയുടെ മകളായ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സി.പി.എം. പ്രവര്‍ത്തകന്‍ ഒളിവില്‍

രാജകുമാരി: ഭാര്യാസഹോദരിയുടെ മകളായ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. സി.പി.എം. പ്രവര്‍ത്തകനാണ് ഇതിനു പിന്നിലെന്ന് ആരോപണം. സംഭവത്തെ തുടർന്ന് സി.പി.എം പ്രവർത്തകൻ ഒളിവിലാണ്. ശാന്തന്‍പാറ പോലീസ്‌ കേസെടുത്തതിനെത്തുടര്‍ന്ന്‌ ഒളിവില്‍പോയത്‌ സേനാപതി ഗ്രാമപഞ്ചായത്തിലെ മേലെ ചെമ്മണ്ണാര്‍ സ്വദേശിയാണ്‌.

ഇയാള്‍ കുട്ടിയെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിവരികയായിരുന്നു. സേനാപതി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശ്യാമള സാജുവിനെ കുട്ടിയുടെ സ്വഭാവത്തില്‍ അസ്വസ്‌ഥതകള്‍ ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന്‌ പീഡനവിവരം പുറത്തറിഞ്ഞത്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ചു കൗണ്‍സലിങ്‌ നല്‍കിയപ്പോഴാണ്. അതിനുശേഷം ചൈല്‍ഡ്‌ ലൈനില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടിയില്‍നിന്നു സി.പി.എം ലോക്കല്‍ കമ്മിയംഗമായിരുന്ന ആരോപണവിധേയനെ പുറത്താക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button